Friday, February 5, 2016

നീട്ട്മ്മിയും,കുഴിയമ്മിയും.    മുഹമ്മദ്‌ ഇഖ്ബാല്‍. പുതിയഇല്ലം
പ്രാചീന കാലത്തെ അടുക്കളകളില്‍ സ്ത്രീകള്‍ പലഹാരങ്ങള്ഉണ്ടാക്കാനും,കറികളുണ്ടാക്കാനും വേണ്ടി-അരി,മുളക്,മഞ്ഞള്‍,തേങ്ങ മുതലായവ അരക്കാനും,പൊടിക്കാനും ഒക്കെ ഉപയോഗിച്ചിരുന്ന ഉപകരണങ്ങളാണ് നീട്ടമ്മിയും,കുഴിയമ്മിയും. ഇവ പ്രവര്‍ത്തിപ്പിക്കാന്‍ അമ്മിയുടെ കൂടെ ഒരു കുട്ടിയും ഉണ്ടാവും.
രണ്ടടി നീളവും,ഒരടി വീതിയുo,നാലിഞ്ച് കനവുമുള്ള കരിങ്കല്‍ കഷ്ണം കൊണ്ടാണ് നീട്ടമ്മി നിര്‍മ്മിക്കുക. പ്രതലം നല്ലപോലെ മിനുസമുള്ളതായിരിക്കും.ഒരടി നീളവും,നാലിഞ്ച് വ്യാസവുമുള്ള, കട്ടിയുള്ള കരിങ്കല്‍ സിലിണ്ടെര്‍ ആണ് അമ്മികുട്ടി.
കുതിര്‍ത്ത അരിയും,മുളകും മറ്റും അമ്മിയുടെ പരന്ന പ്രതലത്തില്‍ പരത്തിയിട്ട ശേഷം അമ്മിക്കുട്ടിയുടെ രണ്ടറ്റവും പിടിച്ച് മുമ്പോട്ടും,പുറകോട്ടും അമര്‍ത്തി തള്ളുകയും,വലിക്കുകയും ചെയ്യുമ്പോള്‍ പധാര്തങ്ങള്‍ അവ രണ്ടിനുമിടയില്‍ ഞെരിഞ്ഞ് പൊടിയുന്നു.
എല്ലാ വീടുകളിലും അമ്മിയുണ്ടായിരുന്നില്ല. പല വീട്ടുകാരും അയല്‍പക്കങ്ങളില്‍ പോയിട്ടാണ് അരക്കുകയും,പൊടിക്കുകയും ഒക്കെ ചെയ്തത്. നീട്ടമ്മിയുടെ ഉപയോഗം വളരെക്കാലം നീണ്ടുപോവുകയും അമ്മി നേര്‍ത്ത്‌,നേര്‍ത്ത്‌ നടുഭാഗം കുഴിയുകയും അമ്മിക്കുട്ടി  മെലിയുകയും ചെയ്തയിടക്കാണു കുഴിയമ്മിയുടെ കണ്ടുപിടിത്തമുണ്ടായത്. അത്കൊണ്ട് അക്കാലത്ത് കുഴിയമ്മി വളരെ അപൂര്‍വമായിരുന്നു.
വീട്ടിലെ ചെറുപ്പക്കപ്പക്കാരികളല്ല, പ്രായം ചെന്ന അമ്മമാരായിരുന്നു അമ്മി പ്രവര്‍ത്തിപ്പിച്ചിരുന്നത്. നീട്ടമ്മിക്ക് അരക്കുമ്പോള്‍ രണ്ടു കൈകളും ഉപയോഗിക്കണം.അമ്മിയുടെ വശങ്ങളിലേക്ക് തെന്നി വീഴാന്‍ തുടങ്ങുന്ന പൊടിയും,കുഴമ്പുമൊക്കെ ഇടക്കിടെ ഒരുകൈകൊണ്ട് വടിച്ചെടുത്ത് അമ്മിപ്രതലതിലെക്ക് തള്ളണം.
ഒരു തബലയുടെ ആകൃതിയാണ് കുഴിയമ്മിക്ക്. കട്ടിയുള്ള കരിങ്കല്‍ തബല. തബലപ്രതലത്തിന്റെ അരികുകള്‍ വളയം പോലെ ഉയര്‍ത്തിയിരിക്കുന്നു. മദ്യഭാഗം കുഴിഞ്ഞും.
രണ്ടറ്റവും നേര്‍ത്തുo മദ്ധ്യം വീര്‍ത്ത്മിരിക്കുന്ന ഒരു പമ്പരം കണക്കെയാണ്‌ അമ്മിക്കുട്ടി.
അരക്കാനുള്ള പധാര്‍തങ്ങള്‍ അമ്മിപ്രതലത്തിനു മ്ദ്യതിലുള്ള കുഴിയില്‍ നിക്ഷേപിച്ച ശേഷം അമ്മിക്കുട്ടി മുകളില്‍ വെച്ചു ഒരുകൈകൊണ്ട് കറക്കുന്നു.സ്വതന്ത്രമായ മറ്റെക്കൈ കുഴിയില്‍ അരയുന്ന പധാര്തങ്ങളെ ഇളക്കികൊടുക്കാന്‍ ഉപയോഗിക്കാം. പൊടിയും,കുഴംബുമൊന്നും പുറത്തേക്കു വീഴുകയില്ല.
തൈപറമ്പില്‍ വീട് ഒരുസ്ഥാപനംപോലെയാണപ്രവര്‍ത്തിച്ചിരുന്നത്. പ്രദേശത്തെ മുഴുവന്‍ ഗൃഹങ്ങളിലും കൂട്ടുകുടുംബ സംബ്രദായം ആയിരുന്നുവെങ്കിലും, തൈപറമ്പില്‍ അത് എണ്ണമറ്റതായിരുന്നു.
തങ്ങള്‍കോയയും, ഭാര്യ കുന്നിബിയും. അവരുടെ എട്ടു ആണ്‍ മക്കളും,രണ്ട് പെണ്ണും. എല്ലാവരും പ്രായപുര്തിയായവര്‍, അവരുടെ മക്കള്‍. കുന്നിബിയുടെ രണ്ടു ആങ്ങളമാര്‍. അവരുടെ മക്കള്‍. എല്ലാവര്‍ക്കും ഊണ്, എല്ലാ നേരവും തൈപറമ്പില്‍ തന്നെ. സ്ത്രീകള്‍ ഏത് നേരവും സധ്യ ഒരുക്കുന്ന തിരക്കില്‍. പാതിരാവും കഴിഞ്ഞു ഭര്‍ത്താക്കന്മാര്‍ക്ക് കൂട്ടുകിടക്കാന്‍ പോകും വരെ അവര്‍ക്ക് നെടു നിവര്‍ത്താന്‍ കഴിയുമായിരുന്നില്ല.
തങ്ങള്‍കോയ,കുന്നിബി ദമ്പതിമാരുടെ മൂത്ത മകന്‍ അമ്മദ് കോയ, സര്‍കാര്‍ ജോലിയുള്ളയാളാണ്.സര്‍ക്കാര്‍ആശുപത്രിയില്‍പിയൂണ്‍.
അത്യപൂര്‍വമായിരുന്നു അന്ന്‍ സര്‍കാര്‍ ജോലി.സ്ഥലത്തെഭരണാധികാരിയായ അട്മിനിസ്ട്രെടര്ക്ക് ബോധ്യമായാല്‍, അത് തന്നെയാന്ന്‍ ജോലിക്കുള്ള യോഗ്യത. എന്നിരുന്നാലും ഇന്ന് നടക്കുന്നതിനെക്കാളും അനുയോജ്യരായവരെതന്നെയായിരുന്നു നിയമനം നടത്തിയിരുന്നത്,അന്ന്‍. അമ്മദ്കോയ ഇന്ന്‍സ്ഥിരം തസ്തികയില്‍ ശമ്പളവും,ഇന്ക്രിമെന്ടുമോക്കെയായി ജോലി ചെയ്യുന്നുവെങ്കിലും, അന്നത്തെ അട്മിനിസ്ട്രെടരുടെ സന്ദര്‍ശന വേളയില്‍ അദ്ദേഹത്തിനും കൂടെ വന്നവര്‍കും ഇളനീരും,മ്മറ്റ് സ്സൌകര്യങ്ങളും ഒരുക്കുകൊടുക്കുന്നതില്‍ മുന്പന്തിയിലുണ്ടായിരുന്നതിനുപരിതോഷികമായിട്ടാണ് ആദ്യം ദിവസക്കുലിക്ക് നിയമിതനായത്. പതിന്ജാമത്തെ വയസ്സില്‍ ജോലിയില്‍ പ്രവേശിച്ച അമ്മദ്കോയ, നാല്പതിഅഞ്ചു വര്‍ഷത്തെ സേവനത്തിന് ശേഷമാണ് വിരമിച്ചത്.
അന്ന്,പ്രദേശത്ത് ഉണ്ടായിരുന്ന രണ്ടോ,മൂന്നൊ സൈക്കിളില്‍ ഒന്നിന്‍റെ ഉടമ അമ്മദ്കൊയയായിരുന്നു.സൈക്കിള്‍ കൈപ്പിടിയുടെ നടുഭാഗത്ത് നിന്നും തള്ളിനില്കുന്ന വിളക്ക് തനിയെ കത്തിച്ചു കൊണ്ട് മണ്‍ പാതയിലൂടെ പാഞ്ഞു പോകുന്ന സൈക്കിള്‍ ഒരത്ഭുത വാഹനം തന്നെയായിരുന്നു. ആതുരാലയതിലെക്ക് രാത്രിയിലും മറ്റും രോഗികള്‍ എത്തിയാല്‍, ഡോക്ടറെ താമസ സ്ഥലത്ത് പോയി വിവരമറിയിക്കാന്‍ അമ്മദുകോയക്ക് സൈക്കള്‍ പ്രയോജനപ്പെട്ടു. ഇന്നിപ്പോള്‍ പലര്ക്കും സ്കൂടിയും,ടി.വി.എസ്സുംഒക്കെയായി. പക്ഷെ അമ്മദുകോയ തന്‍റെ ഗതകാല പ്രൌഡിയുടെ പ്രതീകമായ സൈക്കള്‍ തന്നെ ഉപയോഗിച്ചുപോന്നു.
നാലഞ്ചു പതിറ്റാണ്ട് മുമ്പുവരെ പ്രദേശവാസികള്‍ക്ക് പുറംലോകവുംയുള്ള സമ്പര്‍ക്കംഅത്യപൂര്വ്വമായിരുന്നു
കാറ്റും,കടലും അനുകൂലമായിരിക്കുമ്പോള്‍ പ്രദേശത്ത് നിര്‍മിതമായകൊച്ചു പായക്കപ്പലുകളില്‍ പത്തോളം പേരടങ്ങുന്ന സംഗം വന്കരയിലേക്ക് ചരക്ക് കയ്റ്റിയിറക്കാന്‍ വന്ന്പൊയ്ക്കൊണ്ടിരിക്കും. പിന്നെ മാസത്തില്‍ ഒരു തവണയോ മറ്റോ ജനവാസമുള്ള ദ്വീപുകളില്‍ വന്ന്പോകുമായിരുന്ന ഒരേഒരു കപ്പല്‍. അതില്‍ വന്‍കരയില്‍ നിന്നും എത്തുന്ന ഒന്നോ രണ്ടോ യാത്രികര്‍.ഇത്രയുമോക്കെയാണ് പ്രദേശത്തേക്ക് എത്തിയിരുന്ന പുറം വിവരങ്ങള്‍.
കഥാവസരത്തില്‍ രണ്ട് മൂന്ന്‍ കപ്പലുകള്‍ സര്‍വീസ് നടത്തുന്നുണ്ട്.. പ്രദേശത്ത്ചില ആപ്പീസുകളും,അവിടെ ജോലിക്കാരുമുണ്ട്. ഡീസല്‍കൊണ്ട് പ്രവര്‍ത്തിക്കുന്ന ജനറേറ്റര്‍ ഉള്ള പവര്‍ ഹൌസ്‌ പ്രവര്‍ത്തനം തുടങ്ങിയിരിക്കുന്നു.വൈകീട്ടുആറുമണി മുതല്‍ പത്തുമണി വരെ വൈദ്യുതി ലഭിക്കുന്നുണ്ട്ന്നുണ്ട്.
അന്ന് വൈദ്യുതി കണ്കഷന്‍ കിട്ടിയ അപൂര്‍വ്വം വീടുകളില്‍ ഒന്നാണ് തൈപറമ്പില്‍ വീട്.
പ്രദേശത്തേക്ക് പുതിയതായി സ്ഥലം മാറിയെത്തിയ രാമകൃഷ്ണന്‍ ഡോക്ടറില്‍ നിന്നാണ് ആ വാര്‍ത്ത അമ്മെദ്കോയ അറിഞ്ഞത്.
ഡോക്ടറെ അമ്മദ്കോയ തന്‍റെ വീടിലേക്ക്‌ഊണിന് സല്കരിച്ചതായിരുന്നു. പെണ്ണുങ്ങള്‍ അമ്മിയുമായി മല്‍പിടുത്തം നടത്തുന്നത് അങ്ങിനെയാണ് അദേഹത്തിന്റെ ശ്രദ്ധയില്‍ പെട്ടത്. അപ്പോഴാണ് ഡോക്ടര്‍ അത് പറയാന്‍ ഇടയായത്. ‘കരണ്ട്’(വൈദ്യുതി) കൊണ്ട്പ്രവര്‍ത്തിക്കുന്ന അമ്മിയുണ്ടത്രേ.
അരക്കാനുള്ള പധാര്തങ്ങള്‍ കറങ്ങുന്ന പാത്രതിനകത്ത് ഇട്ടുകൊടുത്താല്‍ മതിയത്രെ, തനിയെ അരഞ്ഞു കൊള്ളും!
ഈ വാര്‍ത്ത അറിഞ്ഞതുമുതല്‍ അമ്മദ്കോയയുടെ മനസ്സിലൊരു പൂതി.അങ്ങിനെ ഒരു അമ്മി വീട്ടിലെത്തിക്കണം. പെണ്ണുങ്ങള്‍ക്ക് അത് വലിയൊരു അനുഗ്രഹമായിരിക്കും.
സ്ത്രീകളുടെ കാര്യത്തില്‍ ശ്രദ്ധയുള്ള ആളാണ് അമ്മദ്കോയ. കുന്നിബിയുമ്മയുടെ പ്രായം കൂടി വരുന്നുണ്ട്. മുറ്റത്തെ കിണറ്റില്‍ നിന്നും ഒരു ദിവസം എത്ര ബക്കറ്റ് വെള്ളമാണ് ഇവര്‍ അടുക്കളയിലേക്ക് കടത്തുന്നത്. ഓരോ നേരവും എത്ര പാത്രങ്ങളില്‍ വിളമ്പണം, എത്ര പാത്രങ്ങള്‍ കഴുകണം. കൂടാതെ കോഴികള്‍, ആടുകള്‍, പശുവും,കിടാവും. എത്രയെത്ര ജോലികള്‍.
ആധുനിക അടുക്കളകളില്‍ ആടും,കോഴിയുമൊക്കെ ഫ്രിഡ്ജിനകത്താണ്. അവയൊക്കെ വീട്ടിലെത്തുന്നത് പൊതികള്‍ക്കുള്ളിലാണ്. വെള്ളം കോരാനും, അരക്കാനും, പൊടിക്കാനും, വേവിക്കാനുമൊക്കെ വിവിധ സ്വിച്ചുകള്‍ പ്രവര്‍ത്തിപ്പിക്കലാണ്. എന്നിട്ടും അടുക്കളകള്‍ സംഘര്‍ഷ ഭരിതമാണ്‌-ടെലിവിഷന്‍ സീരിയലുകള്‍ക്ക് സമയം തികയാതെ വരുമ്പോള്‍.
അങ്ങിനെ പത്തിരുപത് ദിവസത്തെ ലീവും പാസാക്കി അമ്മദ്കോയ കപ്പലില്‍ മലയാളക്കരയീലെക്ക് പുറപ്പെട്ടു. കുട്ടിന് മാലിക്കിനെയും കുട്ടിയിരുന്നു.വീട്ടില്‍ പുറം പണിക്കു സഹായത്തിനു വരുന്ന ചെറുപ്പക്കാരനാണ് മാലിക്ക്. ആരോഗ്യമുള്ള ശരീരം.
ഒരിക്കല്‍ തോണിയില്‍ കൂട്ടുകാരുമൊത്തു മീന്‍പിടിക്കാന്‍ ഇറങ്ങിയതാണ്, ചുറ്റിലും പറവ മീനുകളുടെ വന്‍ കൂട്ടം. മാലിക്ക് ഉടനെ തോണിയിലുള്ളവരെയെല്ലാം ഒരുവശത്ത് ഇരുത്തി തോണി ചരിച്ചിട്ട് മീനുകളെ കൈകൊണ്ട് വാരി തോണിയിലെക്കിട്ടു.
മറ്റൊരിക്കല്‍ തോണി വെള്ളത്തിലിറക്കിയ ഉടനെ അതാ തൊട്ടരികില്‍ വലിയൊരു അയക്കുറ മീന്‍. കുന്തവും, കയറും ഒന്നും എടുക്കാന്‍ നേരമില്ല.കയ്യില്‍ കിട്ടിയ തുഴയും കൊണ്ട് ഒരൊറ്റയടി, കൂറ്റന്‍ മീന്‍ രണ്ടു കഷ്ണം.തൈപരമ്പിലെ സ്ത്രീ സമൂഹത്തോട് മാലിക്ക് തന്നെ അവനെക്കുറിച് പറഞ്ഞ സാഹസ കഥകളാണ്. അങ്ങിനെ കുറെ കഥകള്‍ ഇനിയുമുണ്ട്.
അങ്ങിനെയോരുത്തന്‍ കുടെയുള്ളത് അമ്മദ് കോയക്ക് വലിയ ആത്മ ധൈര്യം നല്‍കി.അങ്ങിനെയാണ് കൊഴികോട്ടുനിന്നും കോയമ്പത്തൂറിലേക്ക് വണ്ടി കയറാന്‍ അവര്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തിയത്.
കോഴിക്കോട്ട് കപ്പലിറങ്ങി ‘കോരനെശന്‍’ ലോഡ്ജില്‍ മുറിയെടുത്ത്, റിസപ്ഷനില്‍ ഇരിക്കുമ്പോള്‍, സംസാരത്തിനിടെ പരിചയക്കാരാണ് പറഞ്ഞത് ‘കരണ്ടിലോടുന്ന’ അമ്മിക്കും മറ്റും കോയമ്പത്തൂരില്‍ വളരെ വിലക്കുരവാണെന്ന്‍. മാലിക്ക് ഉടനെറഡിയായി കോയമ്പത്തൂര്‍ യാത്രക്ക്.അമ്മദ് കോയയും സധൈര്യം സമ്മതിച്ചു. രണ്ടു പേരുടെ യാത്രക്കും മറ്റും ചെലവാകുന്ന തുക, അമ്മിക്ക് കോഴിക്കോട്ട് നിന്നും കിട്ടുന്നതിനേക്കാള്‍ വില കൂട്ടുമെന്നൊന്നും അവര്‍ ചിന്തിച്ചില്ല.
പ്ലാറ്റ്ഫോര്‍മില്‍ നല്ല തിരക്കും,ബഹളവും. അവരുടെ വണ്ടി എത്തിക്കഴിഞ്ഞിരുന്നു. ആകാംക്ഷയോടെ ക്യൂവില്‍ നിന്ന്‍ ടിക്കറ്റ്‌ വാങ്ങിച്ചു. അവരുടെപ്രദേശത്ത് നിലവിലില്ലാത്തതാണ് ക്യൂ സമ്പ്രദായമൊക്കെ, അന്ന്‍.
പൊതു കമ്പാര്‍ട്ട്മെന്റില്‍ നിറയെ തമിഴ് യാത്രക്കാര്‍ സ്ഥലം പിടിച്ചിരുന്നു.
അമ്മെദ്കോയക്കും, മാലിക്കിനുംതിങ്ങി ഞെരുങ്ങി നില്ക്കാന്‍ വാതിലിനടുത്താണ് ഇടം കിട്ടിയത്.മാലിക്കിന്‍റെ ആവേശമൊക്കെ അപ്പോള്‍ത്തന്നെ കെട്ടടങ്ങിയിരുന്നു. മനസ്സിനകത്ത് ഭയം മെല്ലെ മുളച്ചു പൊങ്ങുകയും,വളര്‍ന്നു വരികയും ചെയ്തു.
മനസ്സിലാകാത്ത ഭാഷയില്‍ തമിഴന്മാര്‍ അത്യുച്ചത്തില്‍ സംസാരിച്ചുകൊണ്ടിരുന്നു. ചിലരുടെ നോട്ടവും പന്തിയില്ലെന്നു മാലിക്കിന് തോന്നി. അമ്മദ്കോയ പണസഞ്ചി ഏല്‍പ്പിച്ചിരിക്കുന്നത് മാലിക്കിന്‍റെ കയ്യിലാണു. അയാളാണല്ലോ ശക്തനും, ധീരനും.
പക്ഷെ നിമിഷങ്ങള്‍ കഴിയുംതോറും മാലിക്കിന്‍റെ മനസ്സും,ശരീരവും ദുര്‍ബ്ബലമായി വന്നു. ആതൊരു ഷിസോഫ്രിനിയയുടെ വക്കോളം എത്തിയിരുന്നു. മാലിക്കിന്‍റെ മാനസിക വ്യാപാരങ്ങള്‍ഒന്നുമറിയാതെ ദുര്‍ബ്ബലനായ അമ്മെദുകോയ അടുത്ത് നില്‍പുണ്ട്.സ്റ്റേഷന്‍ മാസ്റ്റര്‍ പച്ചക്കൊടി കാണിച്ചു. വിസില്‍ മുഴങ്ങി. ചൂളം വിളിച്ച്, സീല്‍കാര ശബ്ദം പുറപ്പെടുവിച്ച്,ഇരുംബ്ചക്രങ്ങള്‍ ഇരുമ്പ്പാളങ്ങളെ ചവിട്ടിത്തിരുമ്മി വണ്ടി മുന്നോട്ട്നീങ്ങിത്തുടങ്ങി.പണസഞ്ചി കക്ഷത്തില്‍ അമര്‍ത്തിപ്പിടിച്ച് മാലിക്ക് നിന്നു. അയാളുടെ ശരീരം കുറേശ്ശെ വിറക്കാന്‍ തുടങ്ങി.
വണ്ടി സ്റ്റേഷന്‍ വിട്ടു കഴിഞ്ഞാല്‍ ആള്‍ക്കാര്‍ തന്‍റെ കയ്യിലെ സഞ്ചി പിടിച്ചെടുത്തിട്ട് തന്നെ തള്ളി താഴെയിടും എന്നൊക്കെ അയാള്‍ക്ക് തോന്നി.
‘ആറ്ററ്റെ’.... (അങ്ങിനെയാണ് മാലിക്ക് അമ്മെദ്കോയയെ വിളിച്ചിരുന്നത്) എന്ന് നീട്ടി വിളിച്ചുകൊണ്ട് അയാള്‍ പ്ലാട്ഫോര്‍മിലേക്ക്എടുത്തുചാടി.
ഒരു നിമിഷം ഒന്നും മനസ്സിലാവാതെ അമ്മദ്കോയ സ്തംഭിച്ചു നിന്ന്പോയി. പണസഞ്ചിയും, ടിക്കറ്റുമൊക്കെയായിട്ടാണ് മാലിക്ക് ചാടിയിരിക്കുന്നത്.
‘യാ ശേഖ്’ എന്ന് ഉറക്കെ വിളിച്ചു കൊണ്ട് അമ്മദ് കോയയും എടുത്തു ചാടി. പക്ഷെ അപ്പോഴേക്കും വണ്ടി പ്ലാറ്റ്ഫോം കഴിഞ്ഞിരുന്നു.അമ്മദ്കോയ ചെന്ന് വീണത് ചരല്‍കല്ലുകളുടെ മേലെയാണ്.
അങ്ങിനെ കൊയന്ബത്തൂര് യാത്രയും,അമ്മി വാങ്ങലും നടന്നില്ല. കയ്യിലുണ്ടായിരുന്ന പണം അമ്മദ് കോയയുടെ ചികിത്സക്ക്ചിലവഴിച്ചിട്ട്, അവര്‍ വെറും കയ്യോടെ നാട്ടിലേക്ക് മടങ്ങി.
ശുഭം.






No comments:

Post a Comment